തോല്‍വിയ്ക്ക് കാരണം ബൗളര്‍മാര്‍ തിളങ്ങാത്തത്; വിമര്‍ശനവുമായി രോഹിത് ശര്‍മ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തോല്‍വിയ്ക്ക് കാരണം ബൗളര്‍മാര്‍ തിളങ്ങാത്തത്; വിമര്‍ശനവുമായി രോഹിത് ശര്‍മ

Sep 21, 2022, 09:42 AM IST

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി 20യിലെ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി ക്യാപ്റ്റൻ രോഹിത് ശര്‍മ. ബൗളര്‍മാര്‍ തിളങ്ങാത്തതാണ് തോല്‍വിയ്ക്ക് കാരണമെന്ന് രോഹിത് പറഞ്ഞു. മത്സരശേഷമുള്ള അവാര്‍ഡ് ദാനച്ചടങ്ങിലാണ് രോഹിത് ഇക്കാര്യമറിയിച്ചത്.

തെരുവുനായ്ക്കളെ പിടിക്കാനും പൊലീസ്; സേനയിൽ എതിർപ്പ്

Sep 21, 2022, 09:28 AM IST

വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് തെരുവു നായ്ക്കളെയെത്തിക്കാൻ ജനമൈത്രി പൊലീസും പോവണമെന്ന നിർദേശത്തിനെതിരെ സേനയിൽ എതിർപ്പ്. സ്റ്റേഷനിൽ വിവിധ ഡ്യൂട്ടിചെയ്യുന്നവരും ക്രമസമാധാന, ട്രാഫിക് നിയന്ത്രണ ചുമതലയുള്ളവരും തെരുവുനായ്ക്കളെ പിടികൂടുന്നവർക്കൊപ്പം പോകണമെന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മിക്കവരും.

വ്യത്യസ്തനായൊരു മോഷ്ടാവ്; മോഷ്ടിച്ച പണം പാവങ്ങള്‍ക്ക്, ബാക്കി തുകയക്ക് കഞ്ചാവ് വാങ്ങി

Sep 21, 2022, 09:53 AM IST

ഒരു വീട്ടില്‍ നിന്ന് മോഷ്ടിച്ച 80,000 രൂപ അത്യാവശ്യങ്ങള്‍ ഉള്ളവര്‍ക്കും പാവങ്ങള്‍ക്കുമായി വിതരണം ചെയ്ത് മോഷ്ടാവ്. നാഗ്പുരിലാണ് സംഭവം. ഗോഡ എന്നറിയപ്പെടുന്ന തൗസീഫ് ഖാനാണ് അറസ്റ്റിലായിട്ടുള്ളത്. കുറച്ച് പണം കഞ്ചാവ് വാങ്ങുന്നതിനായും തൗസീഫ് ചെലവഴിച്ചുവെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ എന്‍ഐടി ഗാര്‍ഡന്‍സില്‍ തന്‍റെ മോഷണങ്ങള്‍ കൊണ്ട് കുപ്രസിദ്ധനാണ് പ്രതി.