റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റഷ്യ-യുക്രൈൻ യുദ്ധം; യു.എൻ പൊതുസഭയില്‍ മോദിയെ പിന്തുണച്ച് മാക്രോണ്‍

Sep 21, 2022, 10:54 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണ്‍. യുക്രൈൻ-റഷ്യ യുദ്ധത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ പിന്തുണച്ചുകൊണ്ടായിരുന്നു മാക്രോണിന്‍റെ പ്രതികരണം. ഐക്യരാഷ്ട്രസഭയുടെ 77-ാമത് പൊതുസഭ ന്യൂയോർക്കിലാണ് നടന്നത്.

സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസിയിലും മിന്നല്‍ പരിശോധനയുമായി എംവിഡി

Sep 21, 2022, 10:37 AM IST

തൃശ്ശൂരിൽ സ്വകാര്യ ബസുകളിലും കെഎസ്ആർടിസിയിലും മോട്ടോർ വാഹന വകുപ്പ് വ്യാപക പരിശോധന നടത്തി. ടിക്കറ്റ് നൽകാത്തതിന് 55 ബസുകൾക്കെതിരെയും, എയർ ഹോൺ ഉപയോഗിച്ച 60 ബസുകൾക്കെതിരെയും, മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ച 40 ബസുകൾക്കെതിരെയും കേസെടുത്തു. 104 ബസുകളിൽ നിന്ന് 1.22 ലക്ഷം രൂപ പിഴ ഈടാക്കി.

അശോക് ഗെഹ്ലോട്ട് കേരളത്തിലേക്ക്; രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച

Sep 21, 2022, 11:37 AM IST

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചാലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഭാരത് ജോഡോ യാത്രയ്ക്ക് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുമായി അദ്ദേഹം അദ്ദേഹം നിർണായക കൂടിക്കാഴ്ച നടത്തും.