കാലത്തിന് മുൻപേ നടന്ന വിദ്യാലയം! ആദ്യമായി ആർത്തവ അവധി നൽകിയ തൃപ്പൂണിത്തുറ ഗേൾസ് സ്കൂൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാലത്തിന് മുൻപേ നടന്ന വിദ്യാലയം! ആദ്യമായി ആർത്തവ അവധി നൽകിയ തൃപ്പൂണിത്തുറ ഗേൾസ് സ്കൂൾ

Jan 23, 2023, 02:29 PM IST

കേരളത്തിലെ സർവകലാശാലകളിൽ ആർത്തവ അവധി അനുവദിച്ച തീരുമാനം അങ്ങേയറ്റം പ്രശംസനീയമാണ്. സ്കൂളുകളിലും ഈ നിയമം പ്രാബല്യത്തിൽ വരുത്തേണ്ടത് തന്നെ. ഈ സാഹചര്യത്തിൽ 110 വർഷങ്ങൾക്ക് മുൻപ് ആർത്തവ അവധി പ്രഖ്യാപിച്ച അഭിമാന ചരിത്രം പറയുകയാണ് തൃപ്പൂണിത്തുറ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ആർത്തവം, ലൈംഗിക വിദ്യാഭ്യാസം എന്നിവയെല്ലാം അടക്കം പറച്ചിലുകളിൽ മാത്രം ഒതുങ്ങിയിരുന്നൊരു കാലത്താണ് പെൺകുട്ടികൾ അനുഭവിക്കുന്ന വേദനയും, മാനസിക സംഘർഷവും തിരിച്ചറിഞ്ഞ് ഈ വിദ്യാലയം ആർത്തവ അവധി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയം. 1912 ലായിരുന്നു വിപ്ലവകരമായ ഈ തീരുമാനം. സ്കൂളിലെ വാർഷിക പരീക്ഷ സമയത്തായിരുന്നു വിദ്യാർത്ഥിനികൾക്കനുകൂലമായ പ്രഖ്യാപനം നടപ്പിലാക്കിയത്. പരീക്ഷ പിന്നീട് എഴുതാനുള്ള സൗകര്യവും സ്കൂൾ അധികൃതർ ഒരുക്കിയിരുന്നു. വാർഷിക പരീക്ഷ എഴുതണമെങ്കിൽ 300 ദിവസത്തെ ഹാജർ അനിവാര്യമാണെന്നായിരുന്നു അന്നത്തെ നിയമം. സ്ത്രീ വിദ്യാഭ്യാസത്തിന് അത്രമേൽ പ്രോത്സാഹനം നൽകാതിരുന്ന ഒരു സമൂഹത്തിൽ, ഇത്തരമൊരു അവധി കൂടി നടപ്പിലായാൽ അത് കൂടുതൽ ദോഷം ചെയ്യുമെന്ന് പലരും കരുതി. 1912 ജനുവരി 19 ന് അന്നത്തെ പ്രധാനാധ്യാപകൻ ഈ വിഷയം തൃശ്ശൂർ ഇൻസ്‌പെക്ടറുടെ മുന്നിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഉയർന്ന അധികാരികൾക്ക് മുന്നിലും ആർത്തവ അവധി എന്ന ആശയമെത്തി. ഇതേ ജനുവരിയിൽ തന്നെ ആർത്തവ ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥിനികൾക്ക് മറ്റൊരു ദിവസത്തേക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചത് ചരിത്രം. സ്വാതന്ത്ര്യലബ്ധിക്കും വളരെ മുൻപ്, ജാതിവിവേചനവും, തൊട്ടുകൂടായ്മയും നിലനിന്നിരുന്നൊരു കാലത്താണ് സ്കൂൾ ഈ അവകാശം നേടിയെടുത്തതെന്നതും ഓർക്കുക. മിക്സ്ഡ് സ്കൂളുകളിൽ പെൺകുട്ടികളുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ, അന്ന് ഗേൾസ് സ്കൂളുകൾ വഹിച്ച പങ്കും വലുതായിരുന്നു. നാട്ടുരാജ്യമായ കൊച്ചിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർത്തവ അവധി നടപ്പിലാക്കണമെന്ന 1919 ലെ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രഖ്യാപനം ആദ്യമായി നടപ്പിലാക്കിയത് തൃപ്പൂണിത്തുറ ഗേൾസ് സ്കൂളാണെന്ന് സ്കൂളിലെ അധ്യാപകനും, എറണാകുളം വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്ററുമായിരുന്ന എം.ജെ ബാബു വ്യക്തമാക്കുന്നു.

ഐഎസ്എല്ലിൽ ഗോവ എഫ്സിയ്ക് ജയം; ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ അഞ്ചാം തോൽവി

Jan 22, 2023, 10:12 PM IST

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവയ്ക്ക് തകർപ്പൻ ജയം. 3-1നാണ് ഗോവയുടെ ജയം. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്‍റെ അഞ്ചാം തോൽവിയാണിത്. 35-ാം മിനിറ്റിൽ ഫത്തോർദ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോവ ലീഡ് നേടി. 51-ആം മിനിറ്റിൽ ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചെങ്കിലും പകരക്കാരൻ റെദീം തലാങ് ​ഗോവയ്ക്ക് വിജയഗോൾ നേടികൊടുത്തു.

ജമ്മുവിൽ വീണ്ടും ഭീകരാക്രമണം; റിപ്പബ്ലിക് ദിനാഘോഷത്തിനും ജോഡോ യാത്രയ്ക്കും സുരക്ഷ

Jan 23, 2023, 07:17 AM IST

ജമ്മു കശ്മീരിൽ ആശങ്കയുയർത്തി തുടർച്ചയായുള്ള ഭീകരാക്രമണങ്ങൾ. ശ്രീനഗറിലെ ഈദ്ഗാഹിൽ തീവ്രവാദികൾ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് പരിക്കേറ്റു. സുരക്ഷാ സേന പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിനും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.