ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ത്യൻ സമയം പുലർച്ചെ 2:30 ന് പുറത്തിറങ്ങി. 2019 ൽ മോദി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. രണ്ടാം ഭാഗത്തിൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുൾപ്പടെയുള്ള കാര്യങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
വിവാദമായ ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെ ജെഎൻയുവിലെ വിദ്യാർത്ഥികൾക്ക് നേരെ കല്ലേറ്. സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിലെയടക്കം വൈദ്യുതിയും വൈഫൈയും സർവകലാശാല അധികൃതർ വിച്ഛേദിച്ചതിനെ തുടർന്ന് വിദ്യാർത്ഥികൾ തങ്ങളുടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമാണ് വിവാദ ഡോക്യുമെന്ററി കണ്ടത്. ഇതിനിടെയാണ് കല്ലേറുണ്ടായത്.
ആരോഗ്യവാനായ ഭർത്താവിന് ഭാര്യയിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. ജീവനാംശം നൽകാൻ ആവശ്യപ്പെടുന്നത് അലസതയെ പ്രോത്സാഹിപ്പിക്കുമെന്നും കോടതി വിധിച്ചു. വിവാഹമോചിതയായ ഭാര്യയ്ക്ക് പ്രതിമാസം ജീവനാംശം അനുവദിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.