സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന്, യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ, ഉപഭോക്താക്കൾ. ബാങ്കിന്റെ സെർവർ തകരാറിലാണെന്ന അറിയിപ്പ്, ആപ്ലിക്കേഷനുകൾ കാണിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ, നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ. ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. രാജ്യത്തെ ജനാധിപത്യം തകർന്നെന്ന് ടി സിദ്ദിഖ് പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..
ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ജില്ലയിലെ റെഡ്വാനി മേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പൊലീസും സുരക്ഷാ സേനയും ഭീകരരെ വളഞ്ഞിട്ടുണ്ട്. നിലവിൽ എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് അറിവായിട്ടില്ല. വെടിവയ്പ്പ് തുടരുകയാണെന്നും കശ്മീർ സോൺ പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെ പുൽവാമയിൽ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിൽ ഒരു തൊഴിലാളി മരിച്ചു.. രണ്ട്