ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലിയുടെ ആർആര്‍ആറിലെ ‘നാട്ട് നാട്ട്’ ഗാനം. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടം നേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു.
തലസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന ബി.ബി.സി ഡോക്യുമെന്ററി പ്രദർശന വേദിയിൽ ബി.ജെ.പിയുടെ പ്രതിഷേധം. ബിബിസി ഡോക്യുമെന്ററി പ്രദർശന വേദിയിലെ ബാരിക്കേഡ് തകർക്കാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചതിനെ തുടർന്നാണ് പൂജപ്പുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. വനിതാ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചു.
രണ്ട് വർഷത്തെ വിലക്കിനു ശേഷം ബോളിവുഡ് നടി കങ്കണ റണൗട്ട് വീണ്ടും ട്വിറ്ററിൽ. 2021 ൽ മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ ട്വിറ്റർ കങ്കണയുടെ അക്കൗണ്ട് നിരോധിച്ചിരുന്നു. ട്വിറ്ററിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു. തന്റെ പുതിയ ചിത്രമായ 'എമർജൻസി'യുടെ പിന്നണി ദൃശ്യങ്ങളും കങ്കണ പങ്കുവച്ചു.