വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ഗവർണർക്കെതിരെ മണി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ഗവർണർക്കെതിരെ മണി

Sep 19, 2022, 05:03 PM IST

ഇടത് സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് എംഎം മണി എംഎൽഎ. സിപിഎം നേതാവ് കെ.കെ രാകേഷിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരായ ആരോപണങ്ങൾ വിഡ്ഢിത്തമാണെന്നും, ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢിയായി മാറിയെന്നും മണി പറഞ്ഞു.

റഷ്യയിൽ നിന്നും ക്രൂഡോയിൽ; ഇന്ത്യക്ക് ലാഭം 35000 കോടി

Sep 19, 2022, 04:55 PM IST

റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങിയതിലൂടെ ഇന്ത്യൻ കമ്പനികൾ 35000 കോടി രൂപയുടെ ലാഭമുണ്ടാക്കി. റഷ്യ-ഉക്രൈൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ പിണങ്ങിയതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് റഷ്യ കുറഞ്ഞ നിരക്കിൽ ക്രൂഡോയിൽ വിതരണം ചെയ്തിരുന്നു.

പിണറായിക്ക് മുഖ്യമന്ത്രി കസേരയിൽ തുടരാന്‍ യോഗ്യതയില്ല: കെ സുധാകരന്‍

Sep 19, 2022, 04:39 PM IST

സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ആവശ്യപ്പെട്ടു. ഗവർണറെപ്പോലും ഭീഷണിപ്പെടുത്തിയാണ് മുഖ്യമന്ത്രിയും സംസ്ഥാന സർക്കാരും ഭരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.