ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ദ്യുതി ചന്ദിന് വിലക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ദ്യുതി ചന്ദിന് വിലക്ക്

Jan 19, 2023, 01:06 PM IST

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിയെടുത്തത്.

കെൽട്രോൺ പഴയ പ്രതാപത്തിലേക്ക് മടങ്ങിയെത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

Jan 19, 2023, 01:03 PM IST

കൃത്യമായ ദിശാബോധമില്ലാതെയുള്ള പ്രവർത്തനമാണ് കെൽട്രോണിൻ്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കെൽട്രോണിന്‍റെ അമ്പതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെൽട്രോൺ ഇപ്പോൾ പ്രതിസന്ധിയിലാണെന്നും അതിനെ മറികടക്കാൻ ശ്രമിക്കണമെന്നും ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈൽ റാൻഡൻ അന്തരിച്ചു

Jan 19, 2023, 01:13 PM IST

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു അന്ത്യം. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ജനനം.