ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജലനിരപ്പ് ഉയരുന്നു; ചാലക്കുടിയിൽ പുഴയോരത്തുള്ളവര്‍ അടിയന്തരമായി മാറി താമസിക്കണമെന്ന് കളക്ടര്‍

Aug 4, 2022, 01:01 PM IST

കനത്ത മഴയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചാലക്കുടിയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പറമ്പിക്കുളം, പെരിങ്ങൽക്കുത്ത് ഡാമുകളിൽ നിന്നാണ് ചാലക്കുടി പുഴയിലേക്ക് വന്തോതിൽ വെള്ളം തുറന്നുവിടുന്നത്. ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർ അടിയന്തരമായി മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി.

ക്രിപ്റ്റോ ഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാൻ ആദായ നികുതി വകുപ്പ്

Aug 4, 2022, 01:58 PM IST

ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക്, പാൻ കാർഡ് നിർബന്ധമാക്കാനൊരുങ്ങി ആദായനികുതി വകുപ്പ്. ഓഹരി വിപണിയിൽ വ്യാപാരം നടത്തുന്നതിനായുള്ള, ഡീമാറ്റ് അക്കൗണ്ട് നിയമങ്ങൾ ക്രിപ്റ്റോകറൻസിയിലും നടപ്പിലാക്കാൻ, ആദായനികുതി വകുപ്പ് പദ്ധതിയിടുന്നുണ്ട്. തീരുമാനം പരിഗണനയിലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു

Aug 4, 2022, 01:18 PM IST

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ട മൂഴിയാർ ഡാമിലും റെഡ് അലർട്ടുണ്ട്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുകയാണ്.