2022ലെ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകൾ; പട്ടികയിൽ ഫോൺപേയും പേടിഎമ്മും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

2022ലെ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്പുകൾ; പട്ടികയിൽ ഫോൺപേയും പേടിഎമ്മും

Jan 21, 2023, 11:50 AM IST

ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ബജാജ് ഫിൻസെർവ്, യോനോ എസ്ബിഐ എന്നിവയ്ക്കൊപ്പം 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തി ഇന്ത്യ. ഡാറ്റാ ഐയുടെ വാർഷിക സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ട് പ്രകാരം ആദ്യ പത്തിൽ ഇന്ത്യ ഇടം നേടി.

ബാഫ്റ്റ പുരസ്കാരം; അന്തിമ പട്ടികയിൽ നിന്ന് 'ആർആർആർ' പുറത്ത്

Jan 21, 2023, 11:08 AM IST

ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡിനുള്ള അന്തിമ പട്ടികയിൽ നിന്ന് എസ് എസ് രാജമൗലിയുടെ 'ആർആർആർ' പുറത്ത്. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്കൽ ചോയ്സ് തുടങ്ങിയ അവാർഡ് നേട്ടങ്ങൾക്കിടയിലാണ് ഈ തിരിച്ചടി. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ പട്ടികയിൽ ചിത്രം ഇടം നേടിയെങ്കിലും അന്തിമ പട്ടികയിൽ നിന്ന് പുറത്താവുകയായിരുന്നു.

വിമാന ദുരന്തം; ബില്‍ പാസാക്കാതെ നേപ്പാൾ, നഷ്ടപരിഹാര തുകയില്‍ വന്‍ കുറവുണ്ടാകും

Jan 21, 2023, 11:39 AM IST

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർണായക ബിൽ നേപ്പാൾ സർക്കാർ ഇതുവരെ പാസാക്കാത്തതിനാൽ നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ വൻ കുറവുണ്ടാക്കും. 2020 ൽ അന്തിമരൂപം നൽകിയ ബിൽ രണ്ട് വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്.