കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ദയാവധവും നടത്തി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കണ്ടെത്തിയത് ലോകത്തിലെ ഏറ്റവും ഭാരം കൂടിയ തവളയെ; ദയാവധവും നടത്തി

Jan 20, 2023, 12:41 PM IST

ഓസ്ട്രേലിയയിലെ വടക്കൻ മഴക്കാടുകളിൽ ഭീമൻ തവളയെ കണ്ടെത്തി. ശരാശരി വലിപ്പമുള്ള ചൂരൽ തവളകളെക്കാൾ ഇതിന് ആറ് മടങ്ങ് അധികം വലിപ്പമുണ്ട്. ലോകത്ത് ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഭാരമേറിയ തവള എന്ന വിശേഷണവും ഇതിനുണ്ട്. മറ്റ് ജീവികളുടെ മരണത്തിന് കാരണമായേക്കാവുന്ന ടോഡ്സില്ലയെ നിയമപ്രകാരം ദയാവധം ചെയ്തു.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല വിരമിച്ചു

Jan 20, 2023, 12:18 PM IST

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ഹാഷിം അംല ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 39 കാരനായ അംല 2019ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സജീവമാവുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്ക്കായി 124 ടെസ്റ്റുകളും 181 ഏകദിനങ്ങളും 44 ടി20 മത്സരങ്ങളും അംല കളിച്ചിട്ടുണ്ട്.

പി ടി സെവന് കൂടൊരുങ്ങി; ദൗത്യസംഘത്തിൻെറ ട്രയൽ ഇന്ന് വൈകിട്ട്

Jan 20, 2023, 01:37 PM IST

ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന പി ടി സെവനെ പിടികൂടാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പിടികൂടാൻ അഞ്ച് ദൗത്യ സംഘങ്ങളായി തിരിക്കും. ഇന്ന് വൈകിട്ട് തന്നെ ട്രയൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. മയക്ക് വെടി നൽകിക്കഴിഞ്ഞാൽ ആന ഓടാൻ സാദ്ധ്യതയുള്ളതിനാൽ ശ്രദ്ധാപൂർവ്വം പരിഗണിച്ചുകൊണ്ടായിരിക്കും മയക്കുവെടി നൽകുക.