ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. ടൗലോണിലെ ഒരു നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു അന്ത്യം. ഒന്നാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് ഒരു ദശകം മുമ്പ് 1904 ഫെബ്രുവരി 11 ന് തെക്കൻ ഫ്രാൻസിലായിരുന്നു ജനനം.
ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നടപടിയെടുത്തത്.
മധ്യപ്രദേശിൽ അമ്മക്കു നേരെ വെടിയുതിർത്തത് പതിനാറുകാരൻ മകൻ. തികംഗര് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.പിതാവിന്റെ പേരിലുള്ള ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് വിദ്യാർത്ഥി അമ്മയെ വെടിവച്ച് കൊലപ്പെടുത്തിയത്.അമ്മയുടെ നിരന്തരമായ പീഡനമാണ് കൊലപാതകത്തിനു കാരണമെന്ന് 16കാരൻ പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.