പോലീസിൽ വിവരമറിയിച്ചതിനു ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് (28) തൂങ്ങി മരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്റെ ആരോപണം. ഇന്നലെ രാത്രി 10 മണിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.
റിയാദ് ഇലവനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസ്സിയുടെ അനുമതി തേടി ബ്രസീൽ താരം നെയ്മർ. ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് പി.എസ്.ജിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി ലഭിച്ചതിനു തൊട്ടുപിന്നാലെ നെയ്മർ മെസ്സിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു.
ബോംബ് ഭീഷണിയെ തുടർന്ന് മോസ്കോയിൽ നിന്ന് ഗോവയിലേക്കുള്ള വിമാനം ഉസ്ബെക്കിസ്ഥാനിലേക്ക് വഴി തിരിച്ചുവിട്ടു. പുലർച്ചെ 4.15നു ഗോവയിലെ ഡബോളിം വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന അസുർ എയർലൈൻസ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. രണ്ടാഴ്ച മുമ്പും സമാനമായ സംഭവം നടന്നിരുന്നു.