സിനിമകളുടെ ഒടിടി റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ നടത്താനിരുന്ന യോഗം മാറ്റിവച്ചു. വ്യാഴാഴ്ച എറണാകുളത്ത് നടക്കേണ്ടിയിരുന്ന യോഗം മോശം കാലാവസ്ഥയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ, അവസാന രണ്ട് ടി20 മത്സരങ്ങൾ, അമേരിക്കയിലെ ഫ്ലോറിഡയിൽ നടക്കും. രണ്ട് ടീം അംഗങ്ങൾക്കും വിസ ലഭിച്ചതോടെ, യുഎസിൽ മത്സരങ്ങൾ നടത്താനുള്ള പ്രതിസന്ധി പരിഹരിച്ചു. റിപ്പോർട്ടുകൾ പ്രകാരം വെസ്റ്റ് ഇൻഡീസ് ടീം, ഇതിനകം ഫ്ലോറിഡയിൽ എത്തിയിട്ടുണ്ട്.
ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവികാരം കണക്കിലെടുത്താണ് ശ്രീറാമിനെ മാറ്റിയതെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു.