സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴക്ക് സാധ്യത ; എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Aug 5, 2022, 11:59 AM IST

ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരം ഉടന്‍ വിപണിയിലെത്തും

Aug 5, 2022, 11:22 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും. 'Letters to Self' എന്നാണ് സമാഹാരത്തിന്‍റെ പേര്. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് വിവര്‍ത്തക.

നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Aug 5, 2022, 01:28 PM IST

വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർദ്ധനവ് എന്നിവയ്ക്കെതിരെ കോൺഗ്രസിന്റെ പ്രതിഷേധം ഡൽഹിയിൽ ആരംഭിക്കുന്നു.കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗങ്ങളും മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും കൂടാതെ എംപിമാർ രാഷ്ട്രപതി ഭവനിലേക്കും പ്രതിഷേധ മാർച്ച് നടത്തും.