ഉറ ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗങ്ങൾ വാങ്ങാനെത്തുന്ന 18 വയസ്സ് പൂര്ത്തിയാവാത്തവരെ ബോധവത്കരിക്കാൻ ഫാർമസിസ്റ്റുകൾക്ക് കർണാടക സംസ്ഥാന ഡ്രഗ് കണ്ട്രോൾ വകുപ്പ് നിർദേശം നൽകി. പ്രായപൂർത്തിയാകാത്തവർക്ക് കോണ്ടം വിൽക്കുന്നതിന് നിരോധനമില്ലെന്നും വകുപ്പ് അറിയിച്ചു.
ദേശീയ പാർട്ടികളിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള പാർട്ടിയായി ബിജെപി. 2021-22ൽ ബിജെപിയുടെ വരുമാനം 1,917.12 കോടി രൂപയാണ്. എന്നാൽ കോൺഗ്രസിനെ മറികടന്ന് തൃണമൂൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 2021-22 ൽ തൃണമൂൽ കോൺഗ്രസിന്റെ വരുമാനം 545.74 കോടി രൂപയാണ്, കോൺഗ്രസ് തൊട്ടുപിന്നിലാണ്.
ഇന്ത്യയില്‍ തങ്ങളുടെ ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം വിപണനം ചെയ്യുന്ന രീതി മാറ്റണമെന്ന് ഗൂഗിളിനോട് നിര്‍ദ്ദേശിച്ച കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവ് സ്റ്റേ ചെയ്യാതെ സുപ്രീം കോടതി. ഗൂഗിളിനെക്കുറിച്ചുള്ള സിസിഐയുടെ കണ്ടെത്തലുകൾ അധികാരപരിധിയിൽ അല്ലാത്തത് ആണെന്ന് പറയാൻ കഴിയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.