സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല; സർവകാല റെക്കോർഡിൽ തുടരുന്നു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ മാറ്റമില്ല; സർവകാല റെക്കോർഡിൽ തുടരുന്നു

Jan 25, 2023, 10:45 AM IST

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് സ്വർണ വില. 42,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7 നാണ് ഇതിന് മുമ്പ് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 42,000 രൂപയായിരുന്നു അന്ന്.

ബിബിസി വിവാദത്തിൽ രാജി പ്രഖ്യാപിച്ച് അനിൽ ആന്റണി; കോൺഗ്രസ് പദവികൾ ഒഴിഞ്ഞു

Jan 25, 2023, 10:05 AM IST

കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി പാർട്ടി ഏൽപ്പിച്ച പദവികളിൽ നിന്ന് രാജി വെച്ചു. ട്വിറ്ററിലൂടെയാണ് പദവികൾ ഒഴിയുന്നതായി അദ്ദേഹം അറിയിച്ചത്. കെ.പി.സി.സി ഡിജിറ്റൽ മീഡിയ സ്ഥാനവും, എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷണൽ കോർഡിനേറ്റർ സ്ഥാനവും വഹിച്ചിരുന്നു. ബിബിസി ഡോക്യുമെന്ററി വിവാദത്തെ തുടർന്നാണ് രാജി.

16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കുന്നു; ആദ്യ ഘട്ടം ഇന്ന്

Jan 25, 2023, 12:03 PM IST

നടപ്പ് സാമ്പത്തിക വർഷത്തിൽ സർക്കാരിനായി റിസർവ് ബാങ്ക് 16,000 കോടി രൂപയുടെ ഹരിത ബോണ്ടുകൾ പുറത്തിറക്കും. ഇതാദ്യമായാണ് റിസർവ് ബാങ്ക് ഹരിത ബോണ്ട് അവതരിപ്പിക്കുന്നത്. വിൽപ്പനയുടെ ആദ്യ ഘട്ടമാണ് ഇന്ന്. 5 വർഷവും 10 വർഷവും കാലാവധിയുള്ള 4,000 കോടി രൂപയുടെ വീതം ബോണ്ടുകളാണ് ഓരോ ഘട്ടത്തിലും അവതരിപ്പിക്കുന്നത്.