ഡീസല്‍ ഇല്ല; KSRTCയുടെ 50% ഓര്‍ഡിനറി ബസുകള്‍ മാത്രം ഇന്ന് ഓടും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഡീസല്‍ ഇല്ല; KSRTCയുടെ 50% ഓര്‍ഡിനറി ബസുകള്‍ മാത്രം ഇന്ന് ഓടും

Aug 5, 2022, 11:11 AM IST

ഡീസൽ വാങ്ങാൻ പണമില്ലാത്തതിനാൽ ശനി, ഞായർ ദിവസങ്ങളിൽ കെഎസ്ആർടിസി സർവീസുകൾ വെട്ടിക്കുറയ്ക്കാൻ ഉത്തരവിട്ടു. ഓർഡിനറി സർവീസുകൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം വെള്ളിയാഴ്ച 50 ശതമാനം സർവീസുകളും ശനിയാഴ്ച 25 ശതമാനം സർവീസുകളും മാത്രമായിരിക്കും നടത്തുക. ഞായറാഴ്ച സർവീസ് പൂർണമായും റദ്ദാക്കും.

ഫോണൊന്ന് തൊട്ടാൽ മതി; പുതിയ ഫീച്ചറുമായി ജി പേ

Aug 5, 2022, 10:51 AM IST

മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കൈമാറാൻ കഴിയുന്ന പുതിയ സംവിധാനം ഗൂഗിൾ പേ അവതരിപ്പിച്ചു. POS മെഷീന്‍റെ തൊട്ടടുത്ത് ഫോണെന്ന് കാണിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്, പേയ്മെന്‍റ് വിൻഡോ ഗൂഗിൾ പേയിൽ തെളിയും.

പലിശ നിരക്ക് ഉയർത്തി ആർബിഐ; 2019ന് ശേഷം ഏറ്റവും ഉയർന്ന നിരക്ക്

Aug 5, 2022, 11:16 AM IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിന് ശേഷം പലിശ നിരക്ക് ഉയർത്തി. റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വർധിപ്പിച്ചു. 2019 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്ക് 5.40 ലാണ് റിപ്പോ. ആർ‌ബി‌ഐ മോണിറ്ററി പോളിസി കമ്മിറ്റി ഓഗസ്റ്റ് മൂന്നിനാണ് ധന നയ യോഗം ചേർന്നത്. മൂന്ന് ദിവസത്തെ മീറ്റിങ് ഇന്ന് അവസാനിക്കുകയും ചെയ്തു.