പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ ബിനു പുളിക്കണ്ടം തന്റെ പ്രതിഷേധം വ്യക്തമാക്കി. ഇത് വഞ്ചനയുടെ ദിവസമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെല്ലാം കാലം ഉത്തരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കറുത്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം നഗരസഭയിലെത്തിയത്. പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്സറില് 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം. രാത്രി 7.55 ന് പുറപ്പെടേണ്ടിയിരുന്ന സിംഗപ്പൂർ സ്കൂട്ട് എയർലൈൻസ് വിമാനം റീഷെഡ്യൂൾ ചെയ്ത് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ടു.
സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ കണ്ണൂരിലെ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി റെയിൽവേ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റിയാണ് പാട്ടത്തിന് നൽകുന്നത്. 26.3 കോടി രൂപയ്ക്കാണ് 45 വർഷത്തേക്ക് ഭൂമി പാട്ടത്തിന് നൽകുക.