തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ല

Aug 6, 2022, 08:12 AM IST

മുന്‍ ധനമന്ത്രി ടി. എം. തോമസ് ഐസക് ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നില്‍ ഹാജരായേക്കില്ല. പകരം നിയമ നടപടിയിലേക്കു നീങ്ങാനാണ് തീരുമാനം. ആദ്യഘട്ടമായി ഇഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും. ചോദ്യം ചെയ്യലിന് ഹാജരായാല്‍ സമാനമായ നീക്കം മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇ. ഡി നടത്തുമോയെന്ന് സിപിഎമ്മിന് ആശങ്കയുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇന്ന് മുതൽ എറണാകുളം സെഷൻസ് കോടതിയിൽ

Aug 6, 2022, 07:59 AM IST

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഇന്ന് മുതൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ. നിലവിൽ വിചാരണ നടത്തുന്ന പ്രത്യേക സി.ബി.ഐ ജഡ്ജിയായിരുന്ന ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകുകയും സെഷൻസ് ജഡ്ജിയാക്കുകയും ചെയ്തതിന് പിന്നാലെയാണ് കോടതിയുടെ മാറ്റം.

‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞുകയറ്റം: അന്വേഷണം സൈബർ പൊലീസിന്

Aug 6, 2022, 08:35 AM IST

മോട്ടർ വാഹന വകുപ്പ് രാജ്യവ്യാപകമായി ഉപയോഗിക്കുന്ന ‘വാഹൻ’ വെബ്സൈറ്റിൽ നുഴഞ്ഞു കയറി വ്യാജ വാഹന രേഖകൾ ഉണ്ടാക്കുന്നതായുള്ള കണ്ടെത്തൽ കൂടുതൽ അന്വേഷണത്തിനായി സൈബർ പൊലീസിനു കൈമാറും. കേരളത്തിനു പുറത്തുള്ള സംഘമാണ് ഇതിനുള്ള സോഫ്റ്റ‍്‍വെയറും പ്രത്യേക ആപ്പും ആവശ്യക്കാർക്ക് നൽകുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത്തരം സോഫ്റ്റ‍്‍വെയർ ഉപയോഗിക്കുന്നതായി കണ്ടെത്തിയ കൂടുതൽ പുക പരിശോധന കേന്ദ്രങ്ങൾ അടച്ചുപൂട്ട