താൽപര്യമുള്ളവരെ വിസിയാക്കാം: അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

താൽപര്യമുള്ളവരെ വിസിയാക്കാം: അധികാരങ്ങൾ കുറയ്ക്കുന്ന നിയമഭേദഗതിക്ക് സർക്കാർ

Aug 3, 2022, 09:25 PM IST

ഗവർണറുടെയും യുജിസി പ്രതിനിധിയുടെയും, താൽപര്യമുള്ള വ്യക്തികളെ വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള അധികാരം കുറയ്ക്കാൻ നിയമഭേദഗതിക്ക് സർക്കാർ. നിയമവകുപ്പിനോട് ഉന്നത വിദ്യാഭ്യാസവകുപ്പ് ഇതു സംബന്ധിച്ച് ഉപദേശം തേടി. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിലവിലെ സർവകലാശാല നിയമങ്ങൾ ഓർഡിനൻസിലൂടെ ഭേദഗതി ചെയ്യാനാണ് നീക്കം.

തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്

Aug 3, 2022, 10:25 PM IST

കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.എന്നാൽ ചോദ്യം ചെയ്യലിന് ഹാജരായില്ല.

പ്രകോപനം സൃഷ്ടിച്ച് ചൈന; തായ്‌വാന്റെ അതിർത്തി ലംഘിച്ച് യുദ്ധവിമാനം അയച്ചെന്ന് റിപ്പോർട്ട്

Aug 3, 2022, 09:39 PM IST

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തി ഭേദിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.