'52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്'
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

'52 വര്‍ഷം ദേശീയ പതാകയെ അപമാനിച്ചവരാണ് ഇപ്പോള്‍ പ്രചാരണവുമായി ഇറങ്ങിയിരിക്കുന്നത്'

Aug 4, 2022, 12:53 PM IST

ത്രിവർണ്ണ പതാകയെ പതിറ്റാണ്ടുകളോളം അപമാനിച്ചവരാണ് ഇപ്പോൾ 'ത്രിരംഗ' പ്രചാരണം നടത്തുന്നതെന്ന് രാഹുൽ ഗാന്ധി. ചരിത്രം അതിന് സാക്ഷ്യം വഹിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കർണാടകയിലെ ഹുബ്ലിയിലെ ത്രിവർണ പതാക നിർമ്മിക്കുന്ന ഖാദി വില്ലേജ് സെന്‍റർ സന്ദർശിച്ച ചിത്രത്തോടൊപ്പമാണ് രാഹുലിന്റെ പ്രതികരണം.

മഴ കടുക്കുന്നു; എട്ട് ജില്ലകളിൽ റെഡ് അലർട്ട്

Aug 4, 2022, 12:48 PM IST

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തായ്‌വാന്‍: ചൈനയുടെ നാവിക നീക്കത്തിന് മറുപടിയുമായി അമേരിക്ക

Aug 4, 2022, 01:48 PM IST

തായ്‌വാനിനടുത്ത് കപ്പലുകൾ സ്ഥാപിച്ച് യുഎസ്-ചൈന ശക്തിപ്രകടനം. തായ്‌വാൻ കടലിടുക്കിന് സമീപം പീപ്പിൾസ് ലിബറേഷൻ ആർമി നേവി സൈനികാഭ്യാസം ആരംഭിച്ചിരിക്കുകയാണ്. പ്രതിരോധമെന്ന നിലയിൽ, യുഎസ് യുദ്ധക്കപ്പലുകൾ തായ്‌വാനു കിഴക്ക് വിന്യസിച്ചു. തായ്‌വാൻ നിലവിൽ യുഎസ്, ചൈനീസ് യുദ്ധക്കപ്പലുകളാൽ ചുറ്റപ്പെട്ടിരിക്കുകയാണ്.