പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജെസീർ, നൗഫൽ, നിയാസ് എന്നിവരാണ് പിടിയിലായത്. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തിരുവനന്തപുരം പാലോടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുവരുത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന റിഷഭ് പന്തിന്റെ ആരോഗ്യത്തിനായി ക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് തിങ്കളാഴ്ച രാവിലെ ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയത്.
ബ്രസീലിലെ യനോമാമി മേഖലയിൽ മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം. വെനസ്വേലയുമായി അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ തദ്ദേശീയ പ്രദേശമാണ് യനോമാമി. അനധികൃത സ്വർണ്ണ ഖനനവുമായി ബന്ധപ്പെട്ട രോഗങ്ങളും പോഷകാഹാരക്കുറവും മൂലം കുട്ടികൾ മരിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.