പ്രണയസാഫല്യത്തിന് പിന്നിൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്; ട്വീറ്റ് വൈറൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രണയസാഫല്യത്തിന് പിന്നിൽ ബാംഗ്ലൂരിലെ ഗതാഗതക്കുരുക്ക്; ട്വീറ്റ് വൈറൽ

Sep 21, 2022, 12:32 PM IST

ബെംഗളുരുവിലെ ഗതാഗത കുരുക്കിലൂടെ ജീവിത പങ്കാളിയെ കണ്ടെത്തിയ യുവാവിന്റെ ട്വീറ്റ് വൈറലാകുന്നു. അഞ്ചു വർഷം സോണി വേൾഡ് സിഗ്നലിനോട് ചേർന്ന് സ്ഥിരമായി ഉണ്ടാകാറുണ്ടായിരുന്ന ട്രാഫിക് ബ്ലോക്കിൽ വെച്ച് തന്റെ ജീവിത പങ്കാളിയെ കണ്ടുമുട്ടിയതും പിന്നീട് ആ ബന്ധം വിവാഹത്തിൽ വരെ എത്തിയതും യുവാവ് പങ്കുവെച്ച കുറിപ്പിലുണ്ട്.

പത്മശ്രീ നാമനിർദേശ പട്ടികയിൽ ഐ.എം വിജയനും

Sep 21, 2022, 11:43 AM IST

മലയാളി ഫുട്ബോൾ താരം ഐ.എം വിജയൻ, മുൻ ദേശീയ താരങ്ങളായ അരുൺ ഘോഷ്, ഷബീർ അലി എന്നിവരുടെ പേരുകളാണ്, ഈ വർഷത്തെ പത്മശ്രീ പുരസ്‌ക്കാരത്തിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നാമനിർദ്ദേശം ചെയ്യുന്നത്. മേജർ ധ്യാൻചന്ദ് അവാർഡിന് മനോരഞ്ജൻ ഭട്ടാചാര്യയെയും അർജുന അവാർഡിന് ജെജെ ലാൽപെഖുലയെയും നാമനിർദ്ദേശം ചെയ്യും.

ഗവർണർ 5 ബില്ലുകളിൽ ഒപ്പിട്ടു; ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ ബാക്കി

Sep 21, 2022, 11:29 AM IST

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളിൽ കൂടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. വിവാദമായ ലോകായുക്ത, സർവകലാശാലാ നിയമ ഭേദഗതി ഒഴികെയുള്ള അഞ്ച് ബില്ലുകളാണ് ഒപ്പിട്ടത്. വകുപ്പ് സെക്രട്ടറിമാർ വിശദീകരണം നൽകിയതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന.