കെഎംആർഎൽ ഫീഡർ ബസ് സർവീസുകൾക്ക് പുറമേ കൊച്ചിയിലെ പ്രധാനയിടങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുള്ള യാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കെഎസ്ആർടിസി-മെട്രോ ഫീഡർ സർവീസ്. എംജി റോഡ് മെട്രോ സ്റ്റേഷൻ, മഹാരാജാസ് മെട്രോ സ്റ്റേഷൻ, ടൗൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭ്യമാകുന്നത്.
പാൻ-ഇന്ത്യൻ പ്രേക്ഷകരെ പ്രതീക്ഷിച്ച് സാൻഡൽവുഡിൽ നിന്ന് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. ആർ ചന്ദ്രു സംവിധാനം ചെയ്യുന്ന 'കബ്സ' എന്ന ചിത്രത്തിൽ ഉപേന്ദ്ര, കിച്ച സുദീപ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം മാർച്ച് 17 ന് വേൾഡ് വൈഡായി റിലീസ് ചെയ്യും.
കോവിഡ്-19 വാക്സിൻ നിലപാടിന്റെ പേരിൽ കഴിഞ്ഞ വർഷം വിലക്ക് നേരിട്ട സെർബിയയുടെ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിൽ മികച്ച മുന്നേറ്റം. റഷ്യയുടെ ആന്ദ്രെ റുബ്ലേവിനെ അനായാസം പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് പുരുഷ സിംഗിൾസിൻ്റെ സെമിയിലെത്തിയത്. സെമി ഫൈനലിൽ യു എസ് താരം ടോമി പോളാണ് എതിരാളി.