കളമശേരിയിൽ സുനാമി ഇറച്ചി പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജുനൈസിന്റെ സഹായി നിസാബാണ് അറസ്റ്റിലായത്. മണ്ണാർക്കാട് സ്വദേശിയാണ് നിസാബ്. ഇറച്ചി പഴയതാണെന്ന് അറിഞ്ഞാണ് കൊണ്ടുവന്ന് സൂക്ഷിച്ചതെന്നാണ് ജുനൈസിന്റെ മൊഴി. കൊച്ചിയിൽ 50 കടകളുമായി ഇടപാട് നടത്തി.
ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ടുപോകണമെങ്കിൽ വരുമാനം വർധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ച കേസിൽ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ആർഷോ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.