മൃഗശാലയിൽ ക്ഷയരോഗ ബാധ സ്ഥിരീകരിച്ച് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗം ബാധിച്ചത് അതീവ ഗൗരവത്തോടെ കാണുന്നുവെന്നും റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് (സിയാഡ്) ഉദ്യോഗസ്ഥർ മൃഗശാലയിൽ പരിശോധന നടത്തി.
മയക്കുവെടി വെച്ച് മയക്കിയ പി ടി സെവനെ ഏറെ നേരത്തെ ശ്രമത്തിന് ശേഷം ലോറിയിലേക്ക് കയറ്റി. ഒരു കുങ്കിയാനയെ കൊണ്ട് തള്ളികയറ്റാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ രണ്ട് കുങ്കിയാനകളെ ഉപയോഗിച്ചാണ് പി ടി സെവനെ ലോറിയിൽ കയറ്റിയത്. ശേഷം പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്സ് കൂട്ടിലേക്ക് മാറ്റും.
മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ പൊലീസ് നടത്തുന്ന ലഹരിവേട്ടയിൽ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും മെഡിക്കൽ വിദ്യാർത്ഥികളും അറസ്റ്റിലായി. ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടർമാരും മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്.