യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യുദ്ധം അവസാനിപ്പിക്കാൻ പുടിനും ആഗ്രഹമെന്ന് തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ

Sep 20, 2022, 08:11 PM IST

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ തയാറാണെന്നു വിശ്വസിക്കുന്നതായി തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനാണ് പുട്ടിൻ ആഗ്രഹിക്കുന്നതെന്ന് അടുത്തിടെ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽനിന്നു മനസ്സിലാക്കിയതായും എർദോഗൻ കൂട്ടിച്ചേർത്തു.

സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

Sep 20, 2022, 08:16 PM IST

യുഎപിഎ കേസില്‍ ജയിലിലായ സിദ്ദിഖ് കാപ്പന്‍റെ ജാമ്യനടപടികൾ പൂർത്തിയായി. ലക്നൗ സർവകലാശാല മുന്‍ വിസിയും സാമൂഹ്യ പ്രവർത്തകയുമായ രൂപ് രേഖ വർമ, ലക്നൗ സ്വദേശിയായ റിയാസുദ്ദീന്‍ എന്നിവരാണ് കാപ്പന് വേണ്ടി ജാമ്യം നിന്നത്. ഓരോ ലക്ഷം രൂപയും രണ്ടു യുപി സ്വദേശികളുടെ ആൾ ജാമ്യവും വേണമെന്നായിരുന്നു വ്യവസ്ഥ. സ്വന്തം കാറാണ് രൂപ് രേഖ വർമ ജാമ്യമായി നല്‍കിയത്. യുപി സ്വദേശികളായ ജാമ്യക്കാരെ കിട്ടാത്തതിനാല്‍ നടപ

ഗവർണർക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ഗൂഢാലോചനയെന്ന് കെ.സുരേന്ദ്രൻ

Sep 20, 2022, 08:20 PM IST

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒത്തുകളിച്ചത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഗവർണറെ സംഘടിതമായി ആക്രമിച്ച് അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.