കഴിഞ്ഞ വർഷത്തെ ഐസിസിയുടെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിനു മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ യാദവ്. ടി20യിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും സൂര്യയാണ്. 2022 ൽ 68 സിക്സറുകൾ താരം നേടി.
കൂത്തുപറമ്പ് വേങ്ങാട് ഹയർ സെക്കൻഡറി സ്കൂളിൽ ഗാനമേളക്കിടെ സംഘർഷം. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതായി പരാതി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് സംഭവം. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ ചികിത്സ തേടി.
സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. തലയിലെയും ശരീരത്തിലെയും മുറിവുകളാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്.