കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍, കൂട്ടുപ്രതി ഷഫാസ് എന്നിവരെ ഹൈക്കോടതി വെറുതെ വിട്ടതിനെതിരെ എന്‍ഐഎ സുപ്രീം കോടതിയെ സമീപിച്ചു. സ്ഫോടനത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എന്‍ഐഎയുടെ അപ്പീല്‍ സെപ്റ്റംബര്‍ 12-ന് പരിഗണിക്കാന്‍ ജസ്റ്റിസുമാരായ കെ. എം. ജോസഫ്, ഹൃഷികേശ് റോയ് എന്നിവര്‍
2022 കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ ഒരു മെഡൽ കൂടി നേടി. വനിതകളുടെ 10 കിലോമീറ്റർ നടത്തത്തിൽ, ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി വെള്ളി മെഡൽ നേടി. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ, ഇന്ത്യയുടെ മൂന്നാമത്തെ അത്ലറ്റിക് മെഡലാണിത്. 43 മിനിറ്റും 38 സെക്കൻഡും കൊണ്ടാണ്, പ്രിയങ്ക 10 കിലോമീറ്റർ പൂർത്തിയാക്കിയത്.
സന്ദേശങ്ങൾ കൈമാറുന്നതിന് പുറമെ, ഓഫീസുകളിലെ ഔദ്യോഗിക ഇൻഫർമേഷൻ എക്സ്ചേഞ്ചുകൾ, ഗ്രൂപ്പ് വീഡിയോ കോളുകൾ, പണമിടപാടുകൾ എന്നിവയ്ക്കും വാട്ട്സ്ആപ്പ് ഇന്ന് ഉപയോഗിക്കുന്നു. വാട്ട്സ്ആപ്പ് അക്കൗണ്ടുകളുടെ സുരക്ഷ വളരെ പ്രധാനമാണ്. അതിനാൽ 'ലോഗിൻ അപ്രൂവൽ' എന്ന ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്ട്സ്ആപ്പ്.