അണ്ടർ 20 ലോക അത്ലറ്റിക്സ് മിക്സഡ് റിലേയിൽ, ഇന്ത്യൻ ജൂനിയർ ടീം വെള്ളി മെഡൽ നേടി. ഭരത് ശ്രീധർ, പ്രിയ മോഹൻ, കപിൽ, രൂപൽ ചൗധരി എന്നിവരടങ്ങിയ ടീം, 3 മിനിറ്റ് 17.67 സെക്കൻഡിൽ ഫിനിഷ് ചെയ്തു. 3 മിനിറ്റ് 17.59 സെക്കൻഡിലാണ് യുഎസ്എ സ്വർണം നേടിയത്. വെങ്കലം ജമൈക്കയ്ക്കായിരുന്നു.
വധഭീഷണിയെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ തന്റെ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസമാണ് താരം തോക്ക് ലൈസൻസ് നേടിയത്. ഇപ്പോൾ യാത്ര ചെയ്യാൻ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റിയത്.
ഓഗസ്റ്റ് 5 മുതൽ 15 വരെ കേന്ദ്രസർക്കാരിന് കീഴിലുള്ള രാജ്യത്തെ എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും സൗജന്യമായി സന്ദർശിക്കാം. സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ആസാദി കാ അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് തീരുമാനം. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ആണ് ഇക്കാര്യം അറിയിച്ചത്.