യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

Aug 4, 2022, 05:29 PM IST

ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കൈമാറി. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26 നാണ് വിരമിക്കുന്നത്.

മോദിയോട് ഭയമില്ല, അവര്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ: രാഹുല്‍ ഗാന്ധി

Aug 4, 2022, 03:19 PM IST

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. എതിര്‍ ശബ്ദങ്ങളെ സമ്മര്‍ദ്ദം ചെലുത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് ഭരണകക്ഷിയെന്നും അദ്ദേഹം പറഞ്ഞു.നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമായിരുന്നു രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി) ചോദ്യം ചെയ്തത്.. മൂന്ന് ദിവസങ്ങളില

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

Aug 4, 2022, 08:03 PM IST

പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. ഇതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകുന്നുണ്ട്.