44 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ മാതൃരാജ്യത്ത് നിന്നുള്ള ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം. കൂടാതെ, യുഎഇയിൽ ഒരു റെസിഡൻസ് വിസ ഉണ്ടെങ്കിൽ, പ്രത്യേക ഡ്രൈവിംഗ് പരിശീലനമോ പരീക്ഷകളോ ഇല്ലാതെ തന്നെ യുഎഇയിലേക്ക് അപേക്ഷിക്കാൻ കഴിയും. ഇന്ത്യൻ ലൈസൻസുള്ള താമസക്കാർക്കും സന്ദർശകർക്കും തൽക്കാലം ഇളവുകളൊന്നുമില്ല.
നാല് വർഷത്തെ വിലക്കിന് ശേഷം മാർവൽ സിനിമകൾ ചൈനയിലെ തിയേറ്ററുകളിലേക്ക് മടങ്ങിയെത്തുന്നു. ‘ബ്ളാക്ക് പാന്തർ വാക്കണ്ട ഫോറെവർ’ അടുത്തമാസം 7ന് എത്തുമെന്നും തുടർന്ന് 'ആന്റ്-മാൻ ആൻഡ് ദി വാസ്പ്: ക്വാണ്ടുമാനിയ' പ്രദർശിപ്പിക്കുമെന്നും ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വെയ്ബോ അറിയിച്ചു.
പൊതുസ്ഥലത്ത് മദ്യപിച്ചത്തിനും പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും സിപിഎം പത്തനംതിട്ട നഗരസഭാ കൗണ്‍സിലര്‍ ഉള്‍പ്പെട്ട ഏഴുപേര്‍ കസ്റ്റഡിയില്‍. ഏഴാം വാർഡ് പൂവൻപാറ കൗൺസിലർ വി.ആർ.ജോൺസൺ, ശരത് ശശിധരൻ, സജിത്ത്, അരുൺ ചന്ദ്രൻ, ഷിബൻ, ശിവശങ്കർ, അർജുൻ മണി എന്നിവരെയാണ് എടത്വ പൊലീസ് കസ്റ്റഡിയിലെടുത്തത്.