യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. ഈ മാസം 15 വരെ ശരാശരി 35,000 രൂപയായിരുന്നത് ഇന്ന് മുതൽ 12,500 രൂപയായി. ഓരോ വിമാനക്കമ്പനിയിലും നിരക്കിൽ കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം യാത്രക്കാരുടെ വർദ്ധനവ് കണക്കിലെടുത്ത് കേരളത്തിൽ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റിന് 27,000 രൂപയാണ് ഈടാക്കുന്നത്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ഏകദിന മത്സരം കാണുന്നതിനായി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ എത്തിയത് 29,408 പേർ. 39,112 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 75 ശതമാനം കാണികളുണ്ടായിരുന്നു. കോംപ്ലിമെന്ററി ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു.
മൂന്നാറിൽ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.