യുഎഇയിലെ പുതിയ കോവിഡ്-19 കണക്കുകൾ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇന്നലെ (ചൊവ്വാഴ്ച) രാജ്യത്ത് 59 പുതിയ കേസുകളും അതേ എണ്ണം രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. മരണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 1,048,837 പേർക്കാണ് രോഗം ബാധിച്ചത്.1,032,136 പേർ രോഗമുക്തി നേടി.
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിനു കേരളത്തിൽ നിന്നും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റേഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.
ഫോളോ-ഓൺ പബ്ലിക് ഓഫറിലൂടെ ഫണ്ട് സ്വരൂപിക്കാൻ അദാനി എന്റർപ്രൈസസ് ഒരുങ്ങിയതോടെ കുത്തനെ ഇടിഞ്ഞ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ. 46,000 കോടിയുടെ ഇടിവാണ് ഉണ്ടായത്. ഇന്ന് കമ്പനിക്ക് 5 ശതമാനത്തോളം നഷ്ടമുണ്ടായി. അദാനി വിൽമർ, അദാനി പോർട്സ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.