റഷ്യയുമായി സഹകരിച്ച് ബഹിരാകാശക്കുതിപ്പിന് യുഎഇ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

റഷ്യയുമായി സഹകരിച്ച് ബഹിരാകാശക്കുതിപ്പിന് യുഎഇ

Aug 6, 2022, 07:21 PM IST

റഷ്യൻ സഹകരണത്തോടെ, ബഹിരാകാശ രംഗത്ത് പുതിയ പദ്ധതികൾ ആരംഭിക്കാൻ യുഎഇ പദ്ധതിയിടുന്നു. യു.എ.ഇ.യുടെ ആദ്യ ബഹിരാകാശയാത്രികനായ, ഹസ്സ അൽ മൻസൂരിയെ അന്താരാഷ്ട്ര നിലയത്തിൽ എത്തിച്ചതുൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിൽ, പ്രധാന പങ്ക് വഹിച്ച റഷ്യയുമായുള്ള സഹകരണം ഇത് വിപുലീകരിക്കും.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ അടയാളപ്പെടുത്തും; ഗൂഗിളിന്റെ 'ഇന്ത്യാ കി ഉഡാന്‍'

Aug 6, 2022, 06:01 PM IST

സ്വാതന്ത്ര്യത്തിനു ശേഷമുള്ള 75 വർഷത്തെ യാത്രയിൽ ഇന്ത്യ കൈവരിച്ച നാഴികക്കല്ലുകൾ പകർത്തിക്കൊണ്ട്, സോഫ്റ്റ് വെയർ ഭീമനായ ഗൂഗിൾ ഇന്ത്യാ കി ഉഡാൻ എന്ന ഒരു ഊർജ്ജസ്വലമായ ഓൺലൈൻ പ്രോജക്റ്റ് വെള്ളിയാഴ്ച അവതരിപ്പിച്ചു. നമ്മുടെ സമ്പന്നമായ ചരിത്രരേഖകളിൽ നിന്ന് ശേഖരിച്ച രാജ്യത്തിന്റെ കഥ പറയുന്ന കലാപരമായ ചിത്രങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗൂഗിളിന്റെ ഓൺലൈൻ പദ്ധതി.

ഒൻപതാം ദിനം ഇന്ത്യ നേടിയത് രണ്ട് വെള്ളി

Aug 6, 2022, 07:13 PM IST

കോമൺവെൽത്ത് ഗെയിംസിന്റെ ഒൻപതാം ദിനം ഇന്ത്യയ്ക്ക് രണ്ടു മെഡലുകൾ. 10 കിലോമീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബിളും വെള്ളി മെഡൽ സ്വന്തമാക്കി‍‍. ദേശീയ റെക്കോർഡോഡെയാണ് അവിനാഷിന്റെ നേട്ടം. ബോക്സിങ്ങിൽ അമിത് പംഗൽ (പുരുഷന്മാരുടെ ഫ്ലൈവെയ്റ്റ്), നിതു ഗംഗസ് (വനിതാ വിഭാഗം) എന്നിവർ ഫൈനലിൽ പ്രവേശിച്ചു.