സാമ്പത്തിക സഹകരണ രംഗത്ത് പാക്കിസ്ഥാനുമായി കൂടുതൽ അടുക്കാൻ യുഎഇ. പാക്കിസ്ഥാനിലെ വിവിധ കമ്പനികളിൽ 79,000 കോടി രൂപയുടെ നിക്ഷേപത്തിനു രാജ്യം തയാറെടുക്കുന്നതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.സാധ്യമായ മേഖലകളിൽ എല്ലാം സഹകരണം ഉറപ്പാക്കാനും പുതിയ നിക്ഷേപ മേഖലകൾ കണ്ടെത്താനും ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് യുഎഇയുടെ പുതിയ നീക്കം..
തായ്വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ തലവനെ, മരിച്ച നിലയിൽ കണ്ടെത്തി. തായ്വാൻ പ്രതിരോധ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് യൂണിറ്റ് ഡെപ്യൂട്ടി ഹെഡ്, ഔ യാങ് ലി-ഹ്സിംഗിനെയാണ്, ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവല്ല താലൂക്ക് ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മിന്നൽ സന്ദർശനം. ആശുപത്രി സൂപ്രണ്ട് അജയ മോഹനെ സ്ഥലം മാറ്റി.ഇന്ന് രാവിലെ 11 ഓടെയാണ് മന്ത്രി ആശുപത്രി സന്ദർശിച്ചത്. മന്ത്രി എത്തുമ്പോൾ രോഗികൾ നിരയായി നിൽക്കുന്നുണ്ടായിരുന്നു. രണ്ട് ഒപികൾ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. റജിസ്റ്ററിൽ ഒപ്പിട്ട ഡോക്ടർമാരും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.