2022-23 അധ്യയന വർഷത്തേക്കുള്ള ബിരുദ കോഴ്സുകളിൽ, പ്രവേശനം നേടി ഒക്ടോബർ 31ന് മുമ്പ് പിൻമാറുന്നവർക്ക്, മുഴുവൻ ഫീസും തിരികെ നൽകുമെന്ന്, യുജിസി അറിയിച്ചു. പ്രവേശനം റദ്ദാക്കിയവർക്കും, മറ്റ് കോളേജുകളിലേക്കോ സർവകലാശാലകളിലേക്കോ മാറുന്നവർക്കും, മുഴുവൻ തുകയും തിരികെ ലഭിക്കും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിക്കാരിയുടെ ചിത്രം മാധ്യമ പ്രവർത്തകർക്ക് ഇ മെയിൽ ചെയ്ത കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്റിസ് മാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി. അതെ സമയം ഹൈക്കോടതി ഉത്തരവിലെ ചില കണ്ടെത്തലുകളോട് തങ്ങൾക്ക് വിയോജിപ്പ് ഉണ്ടെന്നും സുപ്രീം കോടതി നി
സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ (26) മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈ 17-ന് നന്തിയിലെ കോടിക്കല്‍ കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞതോടെയാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്. കടപ്പുറത്ത് കണ്ടെത്തിയത് മേപ്പയ്യൂര്‍ സ്വദേശി ദീപകിന്റെ മൃതദേഹമാണെന്ന് കരുതി സംസ്കരിച്ചിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടി