അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. കോവിഡ് വാക്സിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്താനും വിപരീത ഫലമുണ്ടായാൽ ഉത്തരവാദിത്തമില്ലെന്ന നിബന്ധന ഉണ്ടാക്കാനും കമ്പനി ശ്രമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുതിർന്ന ഗുസ്തി താരങ്ങൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ സമീപിച്ചു. ഇത് സംബന്ധിച്ച് ഐഒഎ പ്രസിഡന്റ് പി.ടി ഉഷയ്ക്ക് താരങ്ങൾ കത്തയച്ചു.
വർക്കല ബീച്ചും പരിസരവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കാനുള്ള പദ്ധതികൾ ഒരുങ്ങുന്നു. വിഷയം ചർച്ച ചെയ്യാൻ വി ജോയ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു. കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നതിനാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ടൂറിസം പൊലീസ് യൂണിറ്റ് രൂപീകരിക്കാനും ആലോചനയുണ്ട്.