കനത്ത മഴയെ തുടര്‍ന്ന് എം.ജി,കേരള, കാലിക്കറ്റ് സര്‍വകലാശാലകള്‍, ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ ജില്ലകളില്‍, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.
മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണല്‍ ഹെരാള്ജ് കേസിന്റെ പേരില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് കെഎം ഷാജിയുടെ പ്രതികരണം. ഇന്ത്യയിലെ ഫാസിസത്തിനുളള രണ്ട് ശത്രുക്കള്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണെന്നും കെഎം ഷാജി പറഞ്ഞു.മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരത്തേക്കാള്‍ പ്രധാനം
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഉദ്ഘാടനം ചെയ്ത, ഇലക്ട്രിക് ബസ് വഴിയിൽ നിന്നു. തിരുവനന്തപുരം നഗരത്തിൽ ബ്ലൂ സർക്കിൾ സർവീസിനായി വിട്ടുനൽകിയ, രണ്ട് ബസുകളിൽ ഒന്നാണ് പണിമുടക്കിയത്. ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിലാണ്, 95 ലക്ഷം രൂപ വിലവരുന്ന ഇലക്ട്രിക് ബസ് വഴിയിൽ നിന്നത്.