പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പുട്ടിന്റെ വിവാദ കാമുകിക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

Aug 3, 2022, 04:30 PM IST

റഷ്യൻ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അമേരിക്ക പുറത്തിറക്കിയ പുതിയ ഉപരോധ പട്ടികയിൽ റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിന്‍റെ കാമുകി അലീന കബേവയും. ജിംനാസ്റ്റിക്സിൽ ഒളിമ്പിക് മെഡൽ ജേതാവും റഷ്യൻ പാർലമെന്‍റ് അംഗവുമായ അലീനയുടെ വിസ മരവിപ്പിച്ചതായി യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

ട്വന്റി 20യില്‍ ചരിത്ര നേട്ടവുമായി ഹാര്‍ദിക് പാണ്ഡ്യ

Aug 3, 2022, 06:15 PM IST

50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമായി ഹാർദിക് ചരിത്രം കുറിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി20 യിൽ കൈല്‍ മായേഴ്‌സിനെ പുറത്താക്കിയതോടെയാണ് പാണ്ഡ്യ ഈ നേട്ടം കൈവരിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ 11-ആം താരമാണ് പാണ്ഡ്യ.

'ബിഎസ്എൻഎൽ 5ജി അടുത്ത വര്‍ഷം അവതരിപ്പിക്കും'

Aug 3, 2022, 04:37 PM IST

ബിഎസ്എൻഎൽ 2023ൽ തന്നെ 5 ജി കണക്റ്റിവിറ്റി ആരംഭിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. തിങ്കളാഴ്ച അവസാനിച്ച 5ജി ലേലത്തിൽ 88078 കോടി രൂപ മുടക്കി 24740 മെഗാഹെർട്സ് വാങ്ങിയ റിലയൻസ് ജിയോയാണ് ഒന്നാമതെത്തിയത്. കമ്പനികൾ ഒക്ടോബറോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കും.