സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

സൗദിക്ക് ആയുധങ്ങൾ കൈമാറാൻ യുഎസ്; 500 കോടിയിലേറെ ഡോളറിന്റെ കരാർ

Aug 4, 2022, 08:43 AM IST

സൗദി അറേബ്യയിലേക്കും യുഎഇയിലേക്കും മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കൈമാറുന്നതിന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അംഗീകാരം നൽകി. മൂന്ന് ബില്യൺ ഡോളറിനാണ് സൗദി അറേബ്യ പ്രതിരോധ ആയുധങ്ങൾ വാങ്ങുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സൗദി സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് തീരുമാനം.

ഏകീകൃത കുർബാന നടപ്പാക്കാൻ സമ്മർദ്ദം; വൈദികർക്ക് ബിഷപ്പ് ആന്റണി കരിയിലിന്റെ കത്ത്

Aug 4, 2022, 08:35 AM IST

വൈദികർക്ക് തുറന്ന കത്തുമായി ബിഷപ് ആന്റണി കരിയിൽ. എറണാകുളം അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടപ്പാക്കാൻ സിനഡ് വാശി പിടിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അതിരൂപതയ്ക്ക് കീഴിൽ ചില രൂപതകളിൽ ഏകീകൃത കുർബാന നടപ്പാക്കിയെങ്കിലും ഐക്യം ഉണ്ടായിട്ടില്ല. അതിരൂപതയിൽ കുർബാന പരിഷ്കാരം നടപ്പാക്കിയാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമായിരുന്നു.

കോമൺ വെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീതിനും ഗുർദീപിനും വെങ്കലം

Aug 4, 2022, 08:49 AM IST

കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ലവ്പ്രീത് സിങ് വെങ്കല മെഡൽ നേടി. പുരുഷൻമാരുടെ 109 കിലോഗ്രാം വിഭാഗത്തിലാണ് അദ്ദേഹം വിജയിച്ചത്. ആകെ 355 കിലോ ഭാരം ഉയർത്തി. 109ന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ഗുർദീപ് സിംഗും വെങ്കലം നേടി. ബർമിങ്ഹാമിൽ ഭാരോദ്വഹനത്തിൽ മൂന്ന് സ്വർണം ഉൾപ്പെടെ 10 മെഡലുകളാണ് ഇന്ത്യ നേടിയത്.