തങ്ങളുടെ വനിതാ സൈനികര്‍ക്കായി ടാക്റ്റിക്കല്‍ ബ്രേസിയര്‍ വികസിപ്പിച്ച്, യുഎസ് സൈന്യം. മസാച്യുസെറ്റ്സിലെ നാറ്റിക്കിലുള്ള, യുഎസ് ആർമി കോംബാറ്റ് കേപ്പബിലിറ്റീസ് ഡെവലപ്പ്മെന്റ് കമാന്‍ഡ് സോള്‍ജ്യര്‍ സെന്ററിലാണ്, ഇതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 19406 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 49 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണക്കുകൾ പ്രകാരം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ വനിതകളുടെ 200 മീറ്റർ ഫൈനലിൽ ഇന്ത്യയുടെ ഹിമ ദാസിന് നിരാശ. സെമിയിലെ രണ്ടാം ഹീറ്റ്സില്‍ സെക്കന്‍ഡില്‍ ഒരംശത്തിന്റെ വ്യത്യാസത്തിലാണ് ഹിമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 24 വനിതകള്‍ പങ്കെടുത്ത സെമിയില്‍ 10-ാം സ്ഥാനത്തായിരുന്നു ഹിമ.