ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

Aug 6, 2022, 11:29 AM IST

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടേതാണ് ആദ്യ വോട്ട്. വോട്ടെണ്ണൽ ഇന്ന് തന്നെ നടക്കും. നിലവിലെ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റെ കാലാവധി അവസാനിച്ച ശേഷം ഓഗസ്റ്റ് 11ന് രാജ്യത്തിന്‍റെ അടുത്ത ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യും.

കെഎസ്ആർടിസി സർവീസ് വെട്ടിച്ചുരുക്കിയതിൽ റിപ്പോർട്ട് തേടി മന്ത്രി

Aug 6, 2022, 12:54 PM IST

ഡീസൽ പ്രതിസന്ധിയെ തുടർന്ന് കെ.എസ്.ആർ.ടി.സി സർവീസ് വെട്ടിച്ചുരുക്കിയതിൽ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോർട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓർഡിനറി ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സർവീസുകൾ റദ്ദാക്കിയിരുന്നു.( )നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽ ലഭ്യത കുറഞ്

ഇടുക്കി ഡാമില്‍ ആശങ്ക വേണ്ട; മന്ത്രി റോഷി അഗസ്റ്റിന്‍

Aug 6, 2022, 11:36 AM IST

ഇടുക്കി അണക്കെട്ടിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. നിലവിൽ 2382.53 അടിയാണ് ഡാമിലെ ജലനിരപ്പ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ജലനിരപ്പ് കൂടുതലാണ്. റൂൾ കർവ് എത്തിയാലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.