വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിഴിഞ്ഞം സമരം ലത്തീന്‍ അതിരൂപതയുടെ വിലപേശല്‍ തന്ത്രമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

Sep 20, 2022, 10:24 AM IST

വിലപേശൽ തന്ത്രത്തിന്‍റെ ഭാഗമായാണ് ലത്തീൻ അതിരൂപത വിഴിഞ്ഞം സമരത്തിന് നേതൃത്വം നൽകുന്നതെന്ന്, ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ. മത്സ്യത്തൊഴിലാളികൾ ഈ കെണിയിൽ വീഴരുതെന്നും, കൗൺസിൽ സംസ്ഥാന ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു.

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം;7.6 തീവ്രത രേഖപ്പെടുത്തി

Sep 20, 2022, 09:59 AM IST

മെക്സിക്കോയുടെ മധ്യ പസഫിക് തീരത്ത് വൻ ഭൂചലനം. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്, മെക്സിക്കോ സിറ്റി മേയർ ക്ലോഡിയ ഷെൻബാം ട്വിറ്ററിലൂടെ അറിയിച്ചു.

മുന്‍ ആലുവ എംഎൽഎ കെ മുഹമ്മദ് അലി അന്തരിച്ചു

Sep 20, 2022, 10:16 AM IST

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആലുവ എംഎൽഎയുമായ കെ മുഹമ്മദലി അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തുടർച്ചയായി ആറ് തവണ ആലുവയിൽ നിന്ന് എംഎൽഎയായിരുന്നു. കുറച്ചുകാലമായി അദ്ദേഹം പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.