ജലനിരപ്പ് 109 മീറ്ററിനു മുകളിൽ ; പരപ്പാർ ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ജലനിരപ്പ് 109 മീറ്ററിനു മുകളിൽ ; പരപ്പാർ ഡാമിന്റെ ഷട്ടറുകൾ നാളെ ഉയർത്തും

Aug 4, 2022, 07:32 PM IST

ജലനിരപ്പ് 109 മീറ്ററിന് മുകളിൽ ഉയർന്നതിനാൽ 115.82 മീറ്റർ സംഭരണ ശേഷിയുള്ള പരപ്പാർ ഡാമിന്‍റെ ഷട്ടറുകൾ നാളെ ഉയർത്തും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മൂന്ന് ഷട്ടറുകളും ഘട്ടം ഘട്ടമായി 50 സെന്‍റിമീറ്റർ വീതം ഉയർത്തും. കല്ലട ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

'അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം'

Aug 4, 2022, 06:53 PM IST

മഴ കനക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി വീണ്ടും ആലപ്പുഴ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ. അദ്ദേഹം കളക്ടറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. സ്കൂളുകൾ നാളെയും അവധിയാണെന്ന് ഓർമ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ മറക്കരുതെന്നും വ്യക്തമാക്കി.അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്ന

'ദുരന്തബാധിത പ്രദേശങ്ങൾ വിനോദ സഞ്ചാര കേന്ദ്രങ്ങളല്ല'

Aug 4, 2022, 08:41 PM IST

കനത്ത മഴയുടെ പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പ് നൽകി മന്ത്രി കെ രാധാകൃഷ്ണൻ. ദുരന്തബാധിത പ്രദേശങ്ങൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ ഈ സമയത്ത് ആരും അവിടം സന്ദർശിക്കരുത് എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജാഗ്രതയാണ് വേണ്ടത്, ആശങ്കയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.