മികച്ച വേതനവും, തൊഴിൽ സാഹചര്യവും വേണം; ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മികച്ച വേതനവും, തൊഴിൽ സാഹചര്യവും വേണം; ആമസോൺ വെയർഹൗസ് തൊഴിലാളികൾ സമരത്തിലേക്ക്

Jan 26, 2023, 09:02 AM IST

പണിമുടക്കിലേക്കു നീങ്ങി ആമസോൺ വെയർഹൗസ് തൊഴിലാളികൾ. 'ദ് റോങ്ങ് ആമസോൺ ഈസ് ബർണിങ്' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം നടന്നത്. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് ബ്രിട്ടനിലെ തൊഴിലാളികൾ തിങ്കളാഴ്ച ആദ്യമായി പണിമുടക്കിയത്.

74-ാമത് റിപ്പബ്ലിക് ദിനത്തിൻ്റെ നിറവിൽ രാജ്യം; ഈജിപ്ത് രാഷ്ട്ര തലവൻ മുഖ്യാതിഥി

Jan 26, 2023, 07:55 AM IST

രാജ്യം ഇന്ന് 74-ാമത് റിപ്പബ്ലിക് ദിനം വർണ്ണാഭമായ ചടങ്ങുകളോടെ ആഘോഷിക്കും. ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും. ഈജിപ്ത് രാഷ്ട്രത്തലവൻ അബ്ദുൽ ഫത്താഹ് അൽ സീസിയാണ് ആഘോഷങ്ങളിലെ മുഖ്യാതിഥി.

മധുരത്തോടെ തുടങ്ങാം; കേന്ദ്ര ബജറ്റിന് മുന്നോടിയായ ഹല്‍വ ചടങ്ങ് ഇന്ന്

Jan 26, 2023, 09:34 AM IST

രാജ്യത്തിന്‍റെ സാംസ്കാരിക പാരമ്പര്യമനുസരിച്ച്, പുതിയ കാര്യം ആരംഭിക്കുന്നതിനു മുമ്പ് മധുരപലഹാരങ്ങൾ കഴിക്കണമെന്നാണ്. കേന്ദ്ര ബജറ്റിന്‍റെ കാര്യത്തിലും ഇന്ത്യക്കാർ ഈ പാരമ്പര്യം പിന്തുടരുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള പരമ്പരാഗത ഹൽവ ചടങ്ങ് ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍റെ സാന്നിധ്യത്തിൽ നടക്കും.