ഓർമ്മക്കുറവ് പരിഹരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഓർമ്മക്കുറവ് പരിഹരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം

Sep 23, 2022, 11:43 AM IST

പ്രായഭേദമന്യേ ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നമാണ് ഓർമ്മക്കുറവ്. താളം തെറ്റിയ ജീവിത ശൈലിയും, ലഹരി വസ്തുക്കളും ഉപയോഗവുമെല്ലാം ഒരു വ്യക്തിയുടെ ഓർമ്മയെ സാരമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കാര്യങ്ങൾ ഓർത്തെടുക്കാനും, വ്യക്തമായി ചിന്തിച്ച് കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്തതുമായ ഡിമെൻഷ്യ എന്ന അവസ്ഥയുടെ സാധ്യതകൾ നല്ല ശീലങ്ങൾ പുലർത്തുന്നതിലൂടെ ഇല്ലാതാക്കാൻ കഴിയുന്നു. ചിട്ടയായ ജീവിതശൈലിയിലൂടെ തന്നെ, ഓർമ്മകുറവിന് പരിഹാരം കാണാൻ കഴിയുമെന്നാണ് അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജിയുടെ സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്. ഓർമ്മക്കുറവിന് ഉയർന്ന സാധ്യത ഉണ്ടായിരുന്നവർക്ക് പോലും നിത്യ ജീവിതത്തിൽ വരുത്തിയ പോസിറ്റീവ് മാറ്റങ്ങളിലൂടെ വ്യത്യാസം അനുഭവപ്പെട്ടതായും പഠന റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. ഓർമ്മക്കുറവ് എന്നത് ഒരു രോഗമല്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. കൂടാതെ ഓർമ്മകുറവിനെ ഒരിക്കലും അൽഷിമേഴ്‌സ് രോഗവുമായി തെറ്റിധരിക്കുകയുമരുത്. ഓർമ്മക്കുറവ് പരിഹരിക്കുന്നതിനായി ചില മാർഗനിർദേശങ്ങളും ന്യൂറോളജി വിഭാഗം മുന്നോട്ടു വക്കുന്നു. കൃത്യമായ ഒരു ജീവിതശൈലി പിന്തുടരാൻ ശ്രമിക്കാം. ശരീരത്തിന് ലഭിക്കേണ്ട ജലത്തിന്റെ അളവ്, കൃത്യമായ ഉറക്കം, സഹജീവികളുമായുള്ള ഇടപെടൽ എന്നിവയിലെല്ലാം വളരെയധികം പ്രാധാന്യം നൽകാൻ ശ്രദ്ധിച്ചിരിക്കണം. ആരോഗ്യകരമായ ഭക്ഷണ ശീലം വളർത്തിയെടുക്കുക എന്നതാണ് അടുത്ത പടി. ഓർമ്മകുറവ് പരിഹരിക്കാൻ ഇലക്കറികൾ അത്യുത്തമമാണ്. ഇവയിലൂടെ ലഭിക്കുന്ന ഫോളിക് ആസിഡ്, തയാമീൻ, കോളിൻ എന്നിവക്കെല്ലാം കുട്ടികളിലും, മുതിർന്നവരിലുമൊരുപോലെ കണ്ടു വരുന്ന ശ്രദ്ധപുലർത്താനുള്ള കഴിവ് കുറയുന്നതിന് പരിഹാരം കാണാനാകും. ബ്രോക്കൊളി, ബ്രസൽ സ്പ്രൗട്സ് തുടങ്ങിയ കടും നിറങ്ങളിലെ ഇലവർഗങ്ങൾക്കും തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. ഹൈപ്പർ ആക്റ്റീവിന് കാരണമാവുകയും, ശരീരഭാരമുയർത്തി ക്രമേണ ഓർമ്മയെയും ബാധിക്കുന്ന കൊഴുപ്പ്, മധുരം എന്നിവയടങ്ങിയ ഭക്ഷണം പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ തലച്ചോറിലെ കോശങ്ങളുടെ ഗ്രാഹ്യശേഷിയെ ഇല്ലാതാക്കിയേക്കാം. ഇവയോടൊപ്പം ലഹരി വസ്തുക്കളുടെ ഉപയോഗവും പാടേ ഒഴിവാക്കി , വ്യായാമത്തിലേർപ്പെടുന്നതും ഓർമ്മക്കുറവ് ക്രമേണ ഇല്ലാതാക്കാൻ സഹായിക്കും.

നിയന്ത്രങ്ങള്‍ മറികടന്ന് ഉപഭോക്താക്കളെ നിരീക്ഷിച്ചു; മെറ്റയ്ക്ക് എതിരെ കേസ് 

Sep 23, 2022, 12:24 PM IST

കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട ആപ്പിളിന്റെ ഒരു അപ്‌ഡേറ്റില്‍ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളെ ഒരു പരിധിവിട്ട് നിരീക്ഷിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മെറ്റയുടെ കീഴിലുള്ള ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ആപ്പിളിന്റെ ഈ നിയന്ത്രണങ്ങളെ മറികടന്ന് ഉപഭോക്താക്കള്‍ക്ക് മേല്‍ നിയമവിരുദ്ധമായ നിരീക്ഷണം നടത്തിയെന്നാണ് പുതിയതായി സമര്‍പ്പിക്കപ്പെട്ട ഒരു പരാതിയില്‍ പറയുന്നത്.. യു.

പിഎഫ്ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെടാന്‍ എന്‍ഐഎ

Sep 23, 2022, 12:48 PM IST

പോപ്പുലർ ഫ്രണ്ടിന് കുരുക്ക് മുറുക്കി എൻ.ഐ.എ. അറസ്റ്റ് ചെയ്ത നേതാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നേതാക്കളെ അറസ്റ്റ് ചെയ്യും. റെയ്ഡിന് മുമ്പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പോലീസ് മേധാവിയുമായി സംസാരിച്ചിരുന്നു.