എന്താണ് ഡൽഹിയുടെ മാറ്റ് കൂട്ടുന്ന സെൻട്രൽ വിസ്റ്റ പദ്ധതി?
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എന്താണ് ഡൽഹിയുടെ മാറ്റ് കൂട്ടുന്ന സെൻട്രൽ വിസ്റ്റ പദ്ധതി?

Sep 19, 2022, 11:47 AM IST

രാജ്യതലസ്ഥാനം മാറ്റ് കൂട്ടുന്നതിനുള്ള ജോലികൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്.13500 കോടിയുടെ സെൻട്രൽ വിസ്റ്റ വികസന പദ്ധതിയുടെ ഭാഗമായാണ് പാർലമെന്റ് ഉൾപ്പെടെ ഡൽഹിയെ അടയാളപ്പെടുത്തുന്ന പ്രധാനയിടങ്ങളെല്ലാം മോടി പിടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായ പുതിയ പാർലമെന്റ് ഡിസംബറിൽ തുറന്നു നൽകുമെന്നാണ് സൂചനകൾ. കൂടാതെ 6 പുതിയ പാർക്കുകൾ, സ്ത്രീകൾക്കായി 64 ശുചിമുറികൾ, 16 നടപ്പാതകൾ, ഇന്ത്യ ഗേറ്റ് നവീകരണം എന്നിവയെല്ലാം സെൻട്രൽ വിസ്റ്റയുടെ ഭാഗമാണ്. നിലവിലെ ഭരണസിരാ കേന്ദ്രത്തിൽ നിന്നും വ്യത്യസ്തമായി, 51 കേന്ദ്ര സർക്കാർ വകുപ്പുകളിൽ നിന്നുള്ള 51000 ജീവനക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള 10 മന്ദിരങ്ങൾ, ഇവയെ ബന്ധിപ്പിക്കുന്ന ഭൂഗർഭ മെട്രോ പാത എന്നിവയെല്ലാം ഉൾപ്പെട്ട പാർലമെന്റ് നവീകരണമാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. സെൻട്രൽ വിസ്റ്റ പദ്ധതിയെക്കുറിച്ച് പറയുമ്പോൾ, ഡൽഹിയുടെ പോയകാല ചരിത്രവും ഓർത്തെടുക്കേണ്ടതുണ്ട്. ഡൽഹി നഗരത്തിന്റെ ശില്പി എന്ന് പരാമർശിക്കുമ്പോൾ ഭൂരിഭാഗമാളുകളും ഓർക്കുന്ന എഡ്വിൻ ലട്യൻസും ചർച്ചകളിൽ സജീവമാകുന്നു.എന്നാൽ രാഷ്ട്രപതി ഭവൻ, നാല് ബംഗ്ലാവുകൾ, നഗരത്തിന്റെ രൂപരേഖ ഇവ മാത്രമാണ് ലട്യൻസ് നിർമിച്ചത്. രാഷ്ട്രപതി ഭവന് സമീപമുള്ള നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് എന്നിവ നിർമിച്ചത് ഹെർബെർട് ബേക്കർ എന്ന മറ്റൊരു വ്യക്തിയായിരുന്നു. അന്നത്തെ വൈസ്രോയിയായിരുന്ന ഹാർഡിംജിന്റെ കാലത്ത് നഗരം മോടി പിടിപ്പിക്കുകയെന്ന ആഹ്വാനമുണ്ടായപ്പോൾ ക്ഷേത്രഗണിതപരമായ സമതുലനാവസ്ഥയിലാണ് ഒട്ടുമിക്ക കെട്ടിടങ്ങളും പണികഴിപ്പിക്കപ്പെട്ടത്. രാഷ്ട്രഭവനെ പ്രധാന കേന്ദ്രമാക്കി വടക്ക്, തെക്ക് ഭാഗത്തുള്ള റോഡ്, കെട്ടിടങ്ങൾ എന്നിവ നവീകരിക്കുകയും ചെയ്തു. 1931 ലാണ് ഡൽഹിയെ രാജ്യതലസ്ഥാനമായി പ്രഖ്യാപിക്കുന്നത്. ലട്യൻസിന്റെ ഡൽഹിയെ പുതുക്കി പണിയുക എന്ന ലക്ഷ്യത്തോടെ 2019 ലാണ് സെൻട്രൽ വിസ്റ്റ പദ്ധതി രൂപം കൊള്ളുന്നത്. 1921 ഫെബ്രുവരി 12 ന് ലട്യൻസും, ഹെർബർട് ബേക്കറും തറക്കല്ലിട്ട് 6 വർഷം കൊണ്ട് പൂർത്തിയാക്കിയ പാർലമെന്റ് മന്ദിരമായിരിക്കും പ്രധാനമായും മോടി കൂട്ടുന്നത്. അന്ന് 83 ലക്ഷം രൂപക്കായിരുന്നു നിർമാണം പൂർത്തിയായത്. 2.43 ഹെക്ടർ സ്ഥലത്ത് വൃത്താകൃതിയിൽ സ്ഥിതി ചെയ്യുന്ന മന്ദിരത്തിന്റെ മുഖം മിനുക്കാനുള്ള ചുമതല ടാറ്റാ പ്രൊജക്റ്റ് ലിമിറ്റഡ്സിനാണ്.

സമ്മാനദാന ചടങ്ങിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവർണർ; വിവാദമാകുന്നു

Sep 19, 2022, 11:27 AM IST

ഡ്യൂറൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ബംഗാൾ ഗവർണർ അപമാനിച്ചതായി പരാതി. ട്രോഫി നൽകിയ ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയ്ക്ക് ഗവർണർ ലാ ഗണേശന്‍ ഛേത്രിയെ കൈകൊണ്ട് തള്ളുന്ന വി‍ഡിയോയാണ് പുറത്തുവന്നത്.

ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഇനി ഗൂഗിൾ ഫോട്ടോസിലും

Sep 19, 2022, 11:31 AM IST

പുതിയ അപ്ഡേറ്റുമായി ഗൂഗിൾ ഫോട്ടോസ്. ഇൻ-ബിൽറ്റ് കൊളാഷ് എഡിറ്റർ ഉൾപ്പെടെ നിരവധി ക്രിയേറ്റീവ് ടൂളുകളിലേക്ക്, ഉപയോക്താക്കൾക്ക് ആക്സസ് നൽകുന്ന അപ്ഡേറ്റ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിക്കുന്നു. ബ്രാൻഡ്-ന്യൂ സിനിമാറ്റിക് വിഷ്വൽ ഇഫക്റ്റുകളും, മ്യൂസിക്കൽ പിന്തുണയുമുള്ള പുതിയ മെമ്മറി ഫീച്ചറും, ഇതിൽ ഉൾപ്പെടുന്നു.