25 വർഷത്തിനിടെ ഒരു അമേരിക്കൻ ഉന്നത പ്രതിനിധിയുടെ ആദ്യ തായ് വാൻ സന്ദർശനമെന്ന നിലയിലാണ് നാൻസി പെലോസിയുടെ വാർത്തകൾ ജനശ്രദ്ധയാകർഷിക്കുന്നത്. എന്നാൽ യു എസ് പാർലമെന്റ് സ്പീക്കറുടെ സന്ദർശനത്തിനു മുൻപ് ചൈന ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത കാർ തോട്ടിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രിയിൽ പതിനൊന്നു മണിയോടെ ആയിരുന്നു സംഭവം. തിരുവാതുക്കലിൽ നിന്ന് വഴി തെറ്റി പാറേച്ചാലിൽ എത്തിയപ്പോഴാണ് കാർ തോട്ടിലേക്ക് മറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ കാറിലുള്ളവർ അദ്ഭുതകരമായി രക്ഷപെട്ടു.
അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയിലാണ് സർവകലാശാലയുടെ ആസ്ഥാനം.